വിജയദശമി ദിനത്തിൽ അറിവിന്റെ അക്ഷരലോകത്തേക്ക് പിച്ചവെച്ച് കുഞ്ഞുനില. സിനിമാതാരവും അവതാരകയും മോട്ടിവേഷണൽ സ്പീക്കറും ഒക്കെയായി മലയാളി മനസ്സുകളെ കീഴടക്കിയ താരമാണ് പേളി മാണി. പേളിക്ക് മാത്രമല്ല ഭർത്താവ് ശ്രീനിഷ് അരവിന്ദനും മകൾ നിലക്കും ആരാധകർ ഏറെയാണ്.
തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളുടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്. തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ഇരിക്കുകയാണ് പേളിയും കുടുംബവും. ഇപ്പോഴിതാ മുത്തശ്ശന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിക്കുന്ന കുഞ്ഞു നിലയുടെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേളി. അരിമണികളിൽ ആദ്യാക്ഷരം കുറിക്കുന്ന നിലയ്ക്ക് തൊട്ടരികിലായി അച്ഛൻ ശ്രീനിഷ് അരവിന്ദും പേളിയും ഉണ്ട്.
മകൾ നില ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് “അക്ഷരം തൊട്ട്, അറിവിന്റെ ആകാശത്തിലേക്ക്. അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവടുവെക്കുന്ന എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ ഒരായിരം മഹാനവമി വിജയദശമി ആശംസകൾ നേരുന്നു” എന്നാണ് പേളി കുറിച്ചത്. അമ്മ പേളിയുടെ മടിയിലിരുന്ന് അരിമണികളിൽ എഴുതുന്ന നിലയുടെ ചിത്രവും പേളി പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുകള്‍ നൽകി രംഗത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക