ജയം രവി- നയതാര എന്നവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ തമിഴ് ചിത്രം ഇരൈവന്‍ ഒടിടിയിലേക്ക്. ചിത്രം ഒക്ടോബര്‍ 26 ന് നെറ്റ്ഫ്ളിക്സില്‍ പ്രദര്‍ശനം തുടങ്ങും. ഇരൈവന്‍ ഒരു സൈക്കോ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തില്‍ ജയം രവിയുടെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബോക്സ് ഓഫീസില്‍ മികച്ച വിജയം ചിത്രത്തിന് നേടാനായിരുന്നില്ല എന്നായിരുന്നു റിപ്പോര്‍ട്ട്. തുടക്കത്തില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഐ അഹമ്മദാണ് ഇരൈവന്റെ സംവിധാനം. തിരക്കഥയും ഐ അഹമ്മദാണ്. സുധന് സുന്ദരമും ജയറാം ജിയുമാണ് ചിത്രത്തിന്റെ നിര്‍മാണം. നയന്‍താര നായികയായി എത്തിയ പുതിയ ചിത്രത്തില്‍ നരേന്, ആശിഷ് വിദ്യാര്‍ഥി, എന്നിവരും മറ്റ് നിര്‍ണായക വേഷങ്ങളില്‍ എത്തിയപ്പോള്‍ ഛായാഗ്രാഹണം ഹരി കെ വേദാന്ദാണ്.
സഞ്ജിത് ഹെഗ്ഡെയും ഖരേസ്മ രവിചന്ദ്രനും ചിത്രത്തിനായി ആലപിച്ച ഒരു ഗാനം യുവന് ശങ്കര്‍ രാജയുടെ സംഗീത സംവിധാനത്തില്‍ റിലീസിന് മുന്നേ വന്‍ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക