ചെന്നൈ: തമിഴ്നാട്ടില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം. ബെംഗ്ലൂരുവിലേക്ക് പോകുകയായിരുന്ന അസം സ്വദേശികള്‍ സഞ്ചരിച്ച കാറിലേക്ക് തമിഴ്നാട് സര്‍ക്കാരിന്റെ ബസ് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഏഴ് പേര് മരിച്ചു. മരിച്ചവരില്‍ 6 പേര് അസം സ്വദേശികളും ഒരാള്‍ തമിഴ്നാട് സ്വദേശിയുമാണ്. കൃഷ്ണഗിരി ദേശീയ പാതയില്‍ തിരുവണ്ണാമലയില്‍ വെച്ചാണ് അപകടമുണ്ടായത്. പതിനാല് പേര്‍ക്ക് പരിക്കേറ്റു. പുതുച്ചേരിയില്‍ നിന്ന് ഹോസൂരിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക