കൈവെള്ളയേയും കൈയേയും വേർതിരിക്കുന്ന ഭാഗത്തുള്ള തിരശ്ചീനമായതും വളഞ്ഞതുമായ രേഖകളാണ് ബ്രേസ്ലെറ്റ് ലൈൻ എന്ന് ഹസ്തരേഖാശാസ്ത്രത്തിൽ അറിയപ്പെടുന്നത്. എത്ര ബ്രേസ്ലെറ്റ് ലൈനുണ്ട് നിങ്ങളുടെ കൈയിൽ? പരമാവധി നാല് ബ്രേസ്ലെറ്റ് രേഖകളാണ് ഒരാളുടെ കൈയിൽ കാണാറ്. നാലാമത്തെ രേഖ അപൂർവമായാണ് കാണപ്പെടാറ്.
ഏറ്റവും പ്രധാനപ്പെട്ട രേഖയാണിത് .ഇത് ഒരു വ്യക്തിയുടെ പൂർണ ആരോഗ്യത്തെയും ഊര്ജ്ജസ്വലതയെയുമാണ് ഇത് എടുത്തു കാട്ടുന്നു. ഈ രേഖ തടിച്ചതും ആഴത്തിലുള്ളതുമാണെങ്കിൽ ദീർഘ ആരോഗ്യകരമായ ജീവിതം ലഭിക്കും. കട്ടികുറഞ്ഞതും മുറിഞ്ഞരൂപത്തിലും ഉള്ള രേഖകൾ അനാരോഗ്യത്തെയാണ് കുറിക്കുന്നത്. ഒന്നിലധികം തവണ മുറിഞ്ഞതും വളഞ്ഞതുമായ രേഖകൾ പ്രത്യുത്പാദന തകരാറുകളെ സൂചിപ്പിക്കുന്നു. വിടവൊന്നുമില്ലാത്തതും നേരെയുള്ളതുമായ രണ്ടാമത്തെ ബ്രേസ്ലെറ്റ് ലൈൻ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇത്തരക്കാർ ജീവിതത്തിൽ വളരെ സന്തോഷവാൻമാരും സമ്പന്നരും ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക