ഒരു പക്കാ കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ‘ഉടൻ അടി മാംഗല്യം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വളരെ പെട്ടെന്നാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്.
ചങ്ങനാശ്ശേരി,കുട്ടനാട് തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം അടുത്തവർഷം ജനുവരിയോടുകൂടി തിയറ്ററിൽ എത്തും. നവാഗത സംവിധായകനായ വിഷ്ണു രതികുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നിരവധി ആൽബം സോങ്ങുകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ ശ്രീദേവി ഉണ്ണികൃഷ്ണൻ നായിക കഥാപാത്രമായി എത്തുന്നു.
നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അനിലമ്മ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അനന്തകൃഷ്ണ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം കലാമേള സിനിമാസിന്റെ ബാനറിൽ സുഭാഷ് ചിത്രകലയാണ് നിർമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക