തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രണ്ട് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ നിയമനത്തിന് ഇൻഫെക്ഷൻ കൺട്രോൾ നേഴ്സ്, ഡേറ്റാ മാനേജർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിഎസ്സി നേഴ്സിങ് ബിരുദവും രണ്ടുവർഷത്തെ പ്രവർത്തിപരിചയവും ആറുമാസത്തെ പരിചയവും ഉള്ളവർക്ക് ഇൻഫെക്ഷൻ കൺട്രോൾ നേഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദം/ ഡിപ്ലോമ, പബ്ലിക് ഹെൽത്ത് സെക്ടറിൽ ഡാറ്റാ മാനേജ്മെന്റിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം എന്നിവയാണ് ഡേറ്റ മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. തിരുവനന്തപുരം ജില്ലയിൽ ഉൾപ്പെട്ട താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ സർട്ടിഫിക്കറ്റ് കോപ്പികൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നവംബർ പത്തിന് മുമ്പ് സമർപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക