ഇസ്രായേൽ-ഹമാസ് യുദ്ധത്തിലെ സുരക്ഷാ സാഹചര്യം വഷളാകുന്നതിലും ജീവ ഹാനിയിലും വളരെയധികം ആശങ്കയുണ്ടെന്ന് വ്യക്തമാക്കി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ സ്ഥിരം പ്രതിനിധി ആർ. രവീന്ദ്ര ആണ് ഇക്കാര്യം വ്യകതമാക്കിയത്.
“പലസ്തീൻ പ്രശ്നം ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റിലെ സ്ഥിതി” എന്ന വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ തുറന്ന സംവാദത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന ഉണ്ടായത്.
അതേസമയം ഇസ്രായേലിലെ ഭീകരാക്രമണ വാർത്തയിൽ അഗാധമായ ഞെട്ടൽ രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഞങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിളും നിരപരാധികളായ ഇരകളും അവരുടെ കുടുംബങ്ങളുമുണ്ടെന്നും, ഈ ദുഷ്കരമായ സമയത്ത് ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക