ന്യൂഡല്‍ഹി: പതാല്‍കോട്ട് എക്സ്പ്രസ് ട്രെയിനില്‍ തീപ്പിടിത്തം. ആഗ്രയിലെ ബദായി റെയിൽവെ സ്റ്റേഷന് സമീപത്തുവെച്ച് ഇന്ന് വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്. രണ്ട് ബോഗികളാണ് കത്തിനശിച്ചത്.
പഞ്ചാബിലെ ഫിറോസ്പുരില്‍നിന്ന് മധ്യപ്രദേശിലെ ശിവാനിയിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. തീപിടുത്തമുണ്ടായതിനു പിന്നാലെ ട്രെയിൻ നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ വലിയ അപകടം ഒഴിവായി.
ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. നാലാമത്തെ ബോഗിയിലാണ് ആദ്യം പുക ഉയര്‍ന്നത്. ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി ബോഗി വേര്‍പെടുത്തി. മറ്റൊരു ബോഗിയിലേക്കും തീ പടര്‍ന്നു. അഗ്നിരക്ഷാ സേന ഉള്‍പ്പെടെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
എഞ്ചിനിൽനിന്നും നാലാമതായുള്ള ജനറൽ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. കോച്ചിൽനിന്ന് പുക ഉയർന്ന ഉടനെ ട്രെയിൻ നിർത്തി കൊച്ചുകൾ വേർപെടുത്തുകയായിരുന്നു. അതിനാൽ മറ്റ് കോച്ചുകളിലേക്ക് തീ പടർന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക