കൊച്ചി: കെ.എസ്.ആർ.ടി.സി ടൂർ പാക്കേജ് സർവീസുകൾ നടത്തുന്നതിനെതിരായ ഹരജി ഹൈക്കോടതി തള്ളി. കെ.എസ്.ആർ.ടി.സിക്ക് ടൂർ സർവീസുകൾ നടത്താമെന്നും നിയമപരമായ അവകാശമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
സ്വകാര്യ കോൺട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റർമാരാണ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. പ്രത്യേക സ്ഥലങ്ങളിലേക്ക് ടൂർ സർവീസ് നടത്താനാണ് കെ.എസ്.ആർ.ടി.സിക്ക് പെർമിറ്റ് നൽകിയിട്ടുള്ളത്. ഈ സ്ഥലങ്ങളിലേക്ക് സർവീസ് നടത്താൻ സ്വകാര്യ ഓപ്പറേറ്റർമാർക്ക് സാധിക്കില്ല. അതുകൊണ്ട് സ്വകാര്യ കോൺട്രാക്ട് ഓപ്പറേറ്റർമാരുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക