പലരുടെയും സ്വപ്നമാണ് കട്ടികൂടിയ പുരികങ്ങൾ. കട്ടിയുള്ള പുരികങ്ങൾ സ്വന്തമാക്കാൻ ചില പൊടിക്കൈകൾ കൊണ്ട് സാധിക്കും. ഇത് എന്തൊക്കെയാണ് എന്ന് നോക്കാം. വെളിച്ചെണ്ണയോ ടീ ട്രീ ഓയിലോ ചെറുതായി ചൂടാക്കിയതിനുശേഷം പുരികങ്ങളുടെ മുകളിൽ നല്ലതുപോലെ മസാജ് ചെയ്ത് ഒരു രാത്രി കഴിഞ്ഞ് കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് പുരികങ്ങളുടെ കട്ടി വർദ്ധിപ്പിക്കാൻ സഹായിക്കും.
അതുപോലെതന്നെ ലാവണ്ടർ ഓയിൽ പുരികത്തിനു മുകളിൽ തേച്ചുപിടിപ്പിക്കുന്നത് പുരികം വളരുന്നതിനോടൊപ്പം മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ഗുണകരമാണ്. ദിവസം ഒരു ഈന്തപ്പഴം വീതം കഴിക്കുന്നത് പുരികത്തിന്റെ കട്ടി വർദ്ധിപ്പിക്കാൻ സഹായകരമാണ്. സമ്മർദ്ദം വർദ്ധിക്കുന്നതിനാലും പുരികത്തിന്റെ കട്ടി കുറയാം. അതുകൊണ്ടുതന്നെ സമ്മർദ്ദം ഒഴിവാക്കുന്നതിനായി യോഗ ചെയ്യുന്നതും നല്ലതാണ്.
പുരികം വളരാൻ വളരെ നല്ലൊരു മാർഗമാണ് പുരികത്തിനു മുകളിൽ സ്ഥിരമായി ഒലിവ് ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നത്. കറ്റാർവാഴ ജെൽ പുരട്ടുന്നതും പുരികം വളരാൻ ഗുണകരമായ മാർഗമാണ്. കറ്റാർവാഴ ജെൽ പുരട്ടി അരമണിക്കൂറിന് ശേഷം ചൂടുവെള്ളത്തിൽ കഴുകി കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക