തിരുവനന്തപുരം: ആഹാരത്തില്‍ എലിവിഷം ചേര്‍ത്ത് ഭാര്യയേയും മകളേയും കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ പുല്ലൂര്‍മുക്ക് ഇടവൂര്‍കോണം എസ് ആര് മന്‍സിലില്‍ സുലൈമാന്‍ (59) ആണ് അറസ്റ്റിലായത്. ഭാര്യ നേരത്തെ പാകം ചെയ്ത് വെച്ച ഭക്ഷണത്തില്‍ സുലൈമാന്‍ വിഷം കലര്‍ത്തുകയായിരുന്നു.
ഇതറിയാതെ ഭക്ഷണം കഴിച്ച സുലൈമാന്റെ ഭാര്യ റസിയയും മകള്‍ നിഷയും അവശനിലയിലാകുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയ്ക്ക് പിന്നാലെ സുലൈമാനെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക