കൊച്ചി: പെരുമ്പാവൂരിലെ ബിവറേജസ് ഓട്ട്ലെറ്റിൽ കത്തിക്കുത്ത്. മദ്യത്തിന്റെ ലോഡ് ഇറക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അല്ലപ്ര സ്വദേശി ഷിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെരുമ്പാവൂര്‍ ബീവറേജസ് ഔട്ട് ലെറ്റില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. മുന്‍ വൈരാഗ്യത്തില്‍ യൂനിയന്‍ തൊഴിലാളിയായ സുനീറിനെ ഷിയാസ് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിനിടെ സുനീറിനും തൊഴിലാളിയായ റിയാസ് സാദിഖ് എന്നിവര്‍ക്കും പരുക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക