ചിലരുടെയെങ്കിലും നിത്യജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന രോഗാവസ്ഥയാണ് സന്ധിവാതം അഥവാ ആര്‍ത്രൈറ്റിസ്. ഇത് ആജീവനാന്ത വൈകല്യങ്ങളുടെ ഒരു പ്രധാന കാരണവുമാണ്. സന്ധിവാതം ആരോഗ്യ സംബന്ധമായ ജീവിത നിലവാരം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയാണ് സന്ധി വാതം.
നൂറിലേറെ തരം ആര്‍ത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. പല കാരണങ്ങളാലുമാണ് ആര്‍ത്രൈറ്റിസ് ഉണ്ടാകുന്നത്. അതില്‍ ചിലതു ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, ഇന്‍ഫ്ളമേറ്ററി (ആമവാതം അഥവാ റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, ആന്‍കൈലോസിംഗ് സ്പോണ്ടിലൈറ്റിസ്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ്), അണുബാധ (സെപ്റ്റിക് ആര്‍ത്രൈറ്റിസ്), മെറ്റബോളിക് (ഗൗട്) എന്നിവയാണ്.
സന്ധിവേദനയും സന്ധികള്‍ക്ക് ചുറ്റും അനുഭവപ്പെടുന്ന കാഠിന്യവുമാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍. ഇത് പെട്ടെന്നുള്ള ഒന്നായോ അല്ലെങ്കില്‍ വളരെ നാളുകളായി വിട്ടുമാറാത്ത ഒന്നായോ വന്നേക്കാം. ഒസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണെങ്കില്‍ സാധാരണയിലും അധികമായി നടക്കുക. പടികള്‍ കയറുക തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് ശേഷമായിരിക്കും വേദന അനുഭവപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക