ചലച്ചിത്ര കലാസംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു. രാവിലെ 5 മണിയോടെ ആയിരുന്നു അന്ത്യം. അപകടത്തിൽ പരുക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
എറണാകുളം സ്വദേശിയാണ് സാബു പ്രവദാസ്. കേരളീയം പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് എത്തവേ ആയിരുന്നു വാഹനാപകടം ഉണ്ടായത്.
ജോഷി അടക്കമുള്ള കേരളത്തിലെ പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇത്തവണത്തെ മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള സംസ്ഥാന പുരസ്കാരം സാബു പ്രവദാസിനായിരുന്നു. രാജാവിന്റെ മകൻ, മനു അങ്കിൾ, കാട്ടുകുതിര, വഴിയോരക്കാഴ്ചകൾ, പത്രം, ലേലം, റൺ ബേബി റൺ, അമൃതം, പാർവതീ പരിണയം, ഒറ്റയടിപ്പാതകൾ, ഫസ്റ്റ് ബെൽ തുടങ്ങീ നിരവധി ചിത്രങ്ങളുടെ കലാസംവിധായകനാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക