നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴവര്‍ഗ്ഗമാണ് ചുവന്ന മുന്തിരി. നീര്‍വീക്കം പോലുള്ള ആരോഗ്യപ്രശ്നങ്ങളോട് പൊരുതാന്‍ ചുവന്ന മുന്തിരി കഴിക്കുന്നത് സഹായിക്കും. അതുപോലെ തന്നെ രക്തസമ്മര്‍ദവും രക്തയോട്ടവും മികച്ചതാക്കാന്‍ മുന്തിരി കഴിക്കുന്നത് സഹായിക്കും. ഇതിലൂടെ ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്ന റെസ്വെരട്രോള്‍ ചുവന്ന മുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തന ക്ഷമത മെച്ചപ്പെടുത്തും. അതേസമയം, പ്രമേഹമുള്ളവര്‍ ഭക്ഷണക്രമത്തില്‍ മുന്തിരി ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് ഡോക്ടറിന്റെ അനുവാദം തേടുക. ചുവന്ന മുന്തിരി ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നതിന് കാരണമായേക്കാം.
പോഷഹാകാരമായതിനാലും ധാരാളം മിനറലുകള്‍ അടങ്ങിയതിനാലും ഗര്‍ഭിണികള്‍ മുന്തിരി കഴിക്കുന്നത് നല്ലതാണ്. മുന്തിരിയില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഉയര്‍ന്ന കൊളസ്ട്രേള്‍ ഉള്ളവര്‍ക്ക് നല്ലതാണ്. ചീത്ത കൊളസ്ട്രേളിനെ ഇല്ലാതാക്കാനും സഹായിക്കും. മുന്തിരി കഴിക്കുന്നതിന് മുന്‍പ് നല്ലതുപോലെ കഴുകി വൃത്തിയാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക