ബോക്സ് ഓഫീസില്‍ ഇടംപിടിക്കാനാകാതെ ടൈഗര്‍ ഷ്റോഫ് ചിത്രം ‘ഗണപത്. 200 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രമാണ് ഗണപത്. വികാസ് ബാല്‍ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ ആദ്യദിന വരുമാനം വെറും 2 കോടിയായിരുന്നു. ചിത്രം തീയേറ്ററുകളിലെത്തി ആറ് ദിവസം പിന്നിട്ടപ്പോള്‍ 11.4 കോടി മാത്രമാണ് ആഗോള ബോക്സ് ഓഫീസില്‍നിന്ന് നേടിയത്.
രണ്ടാം ദിനം ചിത്രത്തിന്റെ വരുമാനം കുത്തനെ കുറഞ്ഞു. വാരാന്ത്യത്തിലും ചിത്രത്തിന് കാര്യമായ കളക്ഷന്‍ ഉണ്ടായിരുന്നില്ല. അമിതാഭ് ബച്ചന്, കൃതി സനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
200 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് ജാക്കി ബഗ്നനാനി, വശു ബഗ്നാനി, വികാസ് ബല് എന്നിവര്‍ ചേര്‍ന്നാണ്. 2070-ല്‍ ലോകത്തു നടക്കുന്ന സംഭവങ്ങളാണ് സിനിമയയുടെ പ്രമേയം. ടൈഗര്‍ ഷ്രോഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമാകും ഈ ചിത്രമെന്നാണ് വിലയിരുത്തലുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക