വിക്രത്തിന്റെ വരാനിരിക്കുന്ന പുതിയ ചിത്രമാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാന്’. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 2024 ജനുവരി 26 ന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസർ നവംബർ ഒന്നിന് പുറത്തു വിടും.
സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന തങ്കലാന് നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാവ് മുൻപ് പറഞ്ഞത്.
ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സ് ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സില് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാൻ ഒരുങ്ങുന്നതെന്നാണ് വിവരം. വിക്രത്തിന്റെ ഈ ചിത്രം ഇതുവരെ അദ്ദേഹം നടത്തിയ ഏത് മേക്കോവറുകളേക്കാളും മുകളില്‍ നില്‍ക്കുന്നതാണ്.
പറയപ്പെടാൻ കാത്തിരിക്കുന്ന ഒരു ഭൂതകാലത്തിന്റെ തീപ്പൊരി കഥ എന്ന തലക്കെട്ടോടുകൂടിയാണ് ചിയാൻ വിക്രം ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ഒരു അഭിനേതാവെന്ന നിലയില്‍ ഏറ്റവും ആവേശകരമായ ചില അനുഭവങ്ങള്‍ നേടാൻ തങ്കലാനിലൂടെ കഴിഞ്ഞിരുന്നു എന്ന് വിക്രം മുമ്പ് പറഞ്ഞിരുന്നു. വിക്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തങ്കലാന്’.
A fiery story of a bygone era that’s waiting to be told & cherished
#Thangalaan teaser dropping on 1st November
&#Thangalaan arriving at cinemas worldwide on 26th January, 2024@Thangalaan @beemji @kegvraja @StudioGreen2 @officialneelam @parvatweets @MalavikaM_… pic.twitter.com/CprbavpGkV
— Vikram (@chiyaan) October 27, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക