കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ച സംഭവത്തിന് പിന്നാലെ കാക്കനാട്ടെ ലേ ഹായത്ത് ഹോട്ടലിനെതിരെ വീണ്ടും കേസ്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റെന്നാണ് പരാതി. തൊടുപുഴ സ്വദേശി നൽകിയ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ഇവിടുന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോട്ടയം സ്വദേശി രാഹുൽ മരിച്ചിരുന്നു. ഇതിന് പിന്നാലെ ഹോട്ടൽ അടപ്പിച്ചിരുന്നു. യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രാഹുലിന്റെ മരണവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമയ്ക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യകുറ്റം ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക