കേരളാ ബോക്സ്ഓഫിസ് കീഴടക്കി വിജയ് ചിത്രം ലിയോ. പത്ത് ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ അന്‍പത് കോടി ക്ലബ്ബില്‍ ഇടംനേടി. പത്ത് ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ 50 കോടി കളക്ഷനാണ് നേടിയത്. കേരളത്തില്‍ ഏറ്റവും വേഗത്തില്‍ അന്‍പതു കോടി നേടുന്ന ആദ്യ ചിത്രമായും ലിയോ മാറി. 11 ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ നേടിയ കെജിഎഫ് 2 വിന്റെ റെക്കോര്‍ഡ് ആണ് ‘ലിയോ’ കേരളത്തില്‍ മറികടന്നത്. കമല്ഹാസന് ചിത്രമായ വിക്രത്തിന്റെ കേരള കലക്ഷനും ‘ലിയോ’ മറികടന്നു.
അതേസമയം ആഗോള കളകഷനില് ചിത്രം 500 കോടിയിലേക്ക് കടക്കുകയാണ്. 461 കോടി രൂപയിലധികം ചിത്രം ഇതിനോടകം നേടിയതായി നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. തമിഴ്നാട്ടില്‍ നിന്ന് 135 കോടി ഇതുവരെ നേടിയെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് 50 കോടി, ആന്ധ്രപ്രദേശ് 30 കോടി, കര്‍ണാടക 31 കോടി, റെസ്റ്റ് ഓഫ് ഇന്ത്യ 18 കോടി, ഓവര്‍സീസ് 200 കോടി എന്നിങ്ങനെയാണ് കളക്ഷന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക