ജിയോ ബേബി അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. ‘ഇത്തിരി നേരം’ എന്ന പേരില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത് വിജയ് ആണ്. റോഷന് മാത്യു, സറിന് ശിഹാബ്, നന്ദു, ആനന്ദ് മന്മധന് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്, ടോവിനോ തോമസ്, ആന്റണി വര്‍ഗീസ് പെപ്പെ, നിമിഷ സജയന് എന്നീ താരങ്ങള്‍ ചേര്‍ന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്.
ജിയോ ബേബി, കണ്ണന് നായര്‍, കൃഷ്ണന് ബാലകൃഷ്ണന്, അതുല്യ ശ്രീനി, സരിത നായര്‍, ഷൈനു. ആര്. എസ്, അമല്‍ കൃഷ്ണ അഖിലേഷ് ജി കെ, ശ്രീനേഷ് പൈ ചിത്രത്തിലെ മാറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേക്ഷക പ്രശംസ നേടിയ പുരുഷ പ്രേതത്തിന് ശേഷം മാന്‍കൈന്‍ഡ് സിനിമാസ്, എയ്ന്‍സ്റ്റീന്‍ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന് ജേക്കബ്, എയ്ന്‍സ്റ്റീന്‍ സാക്ക് പോള്‍, ഡിജോ അഗസ്റ്റിന്, സജിന്‍ എസ്. രാജ്, വിഷ്ണു രാജന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക