മാദ്ധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ നടൻ സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി നടൻ ബാബുരാജ് രംഗത്ത്. മാദ്ധ്യമ പ്രവർത്തകയോട് മാപ്പ് പറയുന്നുവെന്ന് വ്യക്തമാക്കി സുരേഷ് ഗോപി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് ബാബുരാജ് പ്രതികരണവുമായി എത്തിയത്.
സുരേഷ് ഗോപിയുടെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാൻ തോന്നിച്ചതെന്നാണ് ബാബുരാജ് കമന്റായി കുറിച്ചത്.
‘കഷ്ടം എന്തൊരു അവസ്ഥ… വർഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ് ചേട്ടൻ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല… കണ്ടിട്ടില്ല… ഒരു പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാൻ തോന്നിച്ചത്…. സുരേഷ് ചേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കൂ” എന്നാണ് ബാബുരാജ് കമന്റ് ആയി കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക