ഹമാസുമായുള്ള ഇസ്രയേലിന്റെ പോരാട്ടം 23-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ദുരന്ത ഭൂമി ആയി ഗാസ. ഇസ്രായേൽ സൈന്യം ഗാസ മുനമ്പിൽ ഇപ്പോഴും ആക്രമണം തുടരുകയാണ്. ഇത് കൂടാതെ നിരവധി ഹമാസ് പ്രവർത്തകരെയും സ്ഥാലങ്ങളെയും ലക്ഷ്യമിട്ടിട്ടുണ്ടെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു.
അതേസമയം പലസ്തീൻ പ്രദേശത്ത് ഇസ്രായേൽ രണ്ടാം ഘട്ട യുദ്ധം ആരംഭിച്ചു എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഹമാസ് ഭീകരർക്കെതിരായ വ്യോമാക്രമണം വർധിപ്പിച്ചിട്ടുണ്ടെന്നും ഈ പ്രദേശം ഒരു യുദ്ധക്കളമാകുമെന്നും ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) വടക്കൻ ഗാസ നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുദ്ധത്തിൽ മരണം മരണം 8,000 കവിഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക