പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐഎം ഇന്ന് ഡൽഹിയിൽ ധർണ നടത്തുമെന്ന് റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയിലെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന കേന്ദ്ര സർക്കാരിന്റെ നയത്തിൽ പ്രതിഷേധിച്ചാണ് ധർണ നടത്തുന്നത്.
ധർണയിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര കമ്മറ്റി- പോളിറ്റ് ബ്യൂറോ അംഗങ്ങളും പങ്കെടുക്കും. ഉച്ചക്ക് 12 മണിക്ക് സിപിഐഎം കേന്ദ്രകമ്മിറ്റി ആസ്ഥാനമായ എകെജി ഭവന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
അതേസമയം ഗസ്സയിൽ വെടിനിർത്തൽ ഉൾപ്പെടെ ആവശ്യപ്പെടുന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് യു എസ് പൊതുസഭയിൽ ഇന്ത്യ വിട്ടുനിന്നതിനെതിരെ സിപിഐ-സിപിഐഎം സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യയെ അമേരിക്കയുടെ അടിമയാക്കി മാറ്റിയെന്നാണ് ഇതോടെ പുറത്തു വരുന്ന വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക