ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥി നിര്‍ണയ മത്സരത്തില്‍ നിന്ന് പിന്മാറി മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഇത് എനിക്ക് പറ്റിയ സമയമല്ല എന്നു പറഞ്ഞു കൊണ്ടായിരുന്നു പെന്‍സിന്റെ പിന്മാറ്റം. ശനിയാഴ്ച ലാസ് വേഗാസില്‍ നടന്ന റിപ്പബ്ലിക്കന്‍ ജ്യൂയിഷ് കൊവലീഷന് സമ്മേളനത്തിലാണ് പെന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്.
തനിക്കറിയാം ഇത് ഒരു മലകയറാനുള്ള യുദ്ധമാണെന്നും എന്നാല്‍ പിന്മാറുന്നതില് തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്നും പെന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റിപ്പബ്ലിക്കന്‍ നിരയില്‍ സ്ഥാനാര്‍ഥി നിര്‍ണയ മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിക്കുന്ന ആദ്യ പ്രമുഖനാണ് മൈക്ക് പെന്‍സ്.
അടുത്തിടെ നടത്തിയ സര്‍വേകളിലൊന്നും റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ പ്രീതിയാര്‍ജിക്കാന്‍ പെന്സിന് കഴിഞ്ഞിരുന്നില്ല. ഇതായിരിക്കാം അദ്ദേഹത്തിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക