പാമ്പുപിടുത്തത്തിലൂടെ ജനശ്രദ്ധ നേടിയ വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാളാമുണ്ടൻ’ ഒരുങ്ങുന്നു. പ്രദീപ് പണിക്കർ രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച് നടന്നു. സംവിധായകനായ കലാധരൻ തന്നെ ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രം വാവ സുരേഷ് വെള്ളിത്തിരയിലെത്തുന്ന ആദ്യ ചിത്രം കൂടിയാണ്.
ശ്രീനന്ദനം ഫിലിംസിന്റെ ബാനറിൽ ശ്രീ കെ നന്ദകുമാർ നിർമിക്കുന്ന ചിത്രത്തിന്റെ പൂജ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐഎഎസ്, കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു. പ്രകൃതിസ്നേഹിയായ ഒരു മനുഷ്യന്റെ ജീവിതത്തിലെ പുരസ്കാരങ്ങളും തിരസ്കാരങ്ങളും ഇടകലർന്ന കഥ പറയുന്ന ചിത്രം നവംബർ മാസം ആദ്യം മുതൽ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക