കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡ് വിലയിലേക്ക്. ഇന്നലെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ വില 60 രൂപയുടെ വര്‍ധനയോടെ 5740 രൂപയില്‍ എത്തിയിരുന്നു. ഈ വര്‍ഷം മേയ് 5ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 5720 രൂപ എത്തിയിരുന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ വില 1 രൂപയുടെ വര്‍ധയോടെ 5741 രൂപയിലെത്തി. പവന് 45928 രൂപയാണ് ഇന്നത്തെ വില.
24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇന്ന് 1 രൂപയുടെ വര്‍ധനയുണ്ടായി. ഗ്രാമിന് 6263 രൂപയാണ് വില, പവന് 50104 രൂപ. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തിന്റെയും ഓഹരി വിപണിയിലെ അനിശ്ചിതത്വങ്ങളുടെയും പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്ണണീയത കുതിച്ചുയര്‍ന്നതാണ് സ്വര്‍ണത്തിന്റെ വില ഉയരാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക