നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകപ്രീതി നടി രഞ്ജുഷ മേനോനെ തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 34 വയസ്സായിരുന്നു. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുതദ്വീപ് തുടങ്ങിനിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ രഞ്ജുഷ മകളുടെ അമ്മ, സ്ത്രീ എന്നീ സീരിയലുകളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെയും ഇഷ്ടതാരമായി മാറി.
സീരിയലുകളിൽ ലൈൻ പ്രൊഡ്യൂസറായി പ്രവർത്തിച്ചിരുന്ന താരത്തിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. മിനിസ്ക്രീനിൽ സ്ത്രീ എന്ന സീരിയലിലൂടെ അഭിനേതാവായി അരങ്ങേറ്റം കുറിച്ച രഞ്ജുഷ അവതാരകയായിട്ടാണ് കരിയർ ആരംഭിച്ചത്. കൊച്ചി സ്വദേശിനിയായ താരം 20ലധികം ടെലിവിഷൻ സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക