കോട്ടയം: ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി സൂചന പണിമുടക്കിന് ഒരുങ്ങി സ്വകാര്യ ബസ് ഉടമകള്‍. സ്വകാര്യ ബസ് വ്യവസായത്തോട് സര്‍ക്കാരും ഗതാഗത മന്ത്രിയും കാട്ടുന്ന അവഗണനയ്ക്കെതിരെയും ബസ് വ്യവസായം നേരിടുന്ന ഗുരുതര പ്രതിസന്ധികള്‍ക്ക് പരിഹാരം തേടിയാണ് സൂചനാ പണിമുടക്ക് നടത്തുന്നത്.
ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് സര്‍വീസുകള്‍ നിലയ്ക്കും. നിലവിലുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ എല്ലാം പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ബസുകളില്‍ ക്യാമറ, സീറ്റ് ബെല്‍റ്റ് എന്നിവ ഘടിപ്പിക്കാന്‍ സാവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ബസുടമകള്‍ പ്രഖ്യാപിച്ചിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകളുടെ സംഘടനകള്‍ നേരത്തെ ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക