ജമ്മു കാശ്മീരിലെ പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തെ തുടർന്ന് കുടിയേറ്റ തൊഴിലാളി വെടിയേറ്റു മരിച്ചു. പുൽവാമയിലെ തുംചി നൗപോരാ മേഖലയിൽ നടന്ന സംഭവത്തിൽ യുപി സ്വദേശിയായ മുകേഷ് ആണ് വെടിയേറ്റ് മരിച്ചത്. ഞായറാഴ്ച ഈദ്ഗാഹ് ഏരിയയിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന പോലീസ് ഇൻസ്പെക്ടർ മസ്രൂർ അഹമ്മദ് വാനിക്കും ഭീകരരുടെ വെടിയേറ്റിരുന്നു.
രണ്ടാമത്തെ ഭീകരാക്രമണത്തിനാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുൽവാമ സാക്ഷ്യം വഹിച്ചത്. സംഭവത്തിന് പിന്നാലെ തുംചി നൗപോര മേഖല സുരക്ഷാസേന വളയുകയും പുൽവാമയിലും ജമ്മു കാശ്മീരിലെ മറ്റുഭാഗങ്ങളിലും പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക