നീണ്ട 10 വർഷത്തെ ഇടവേളയ്ക്കുശേഷം നടി വാണി വിശ്വനാഥ് അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ആസാദി’. വാണി വിശ്വനാഥും ശ്രീനാഥ് ഭാസിയും കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ ക്യാരക്ടർ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
ജോ ജോർജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ലിറ്റിൽ ക്രൂ ഫിലിംസിന്റെ ബാനറിൽ ഫൈസൽ രാജയാണ് നിർമ്മിക്കുന്നത്. വാണി വിശ്വനാഥ്, ശ്രീനാഥ് ഭാസി എന്നിവരെ കൂടാതെ ലാൽ, രവീണ രവി,സൈജു കുറുപ്പ്, ടി ജി രവി, രാജേഷ് ശർമ, ബോബൻ സാമുവൽ, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആന്റണി ഏലൂർ, അബിൻ ബിനോ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ സാഗർ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക