കാർത്തി, അനു ഇമ്മാനുവൽ എന്നിവരെ കേന്ദ്ര കഥാപാത്രം ആക്കി രാജു മുരുകൻ സംവിധാനവും രചനയും നിർവഹിക്കുന്ന പുതിയ ചിത്രം ‘ജപ്പാൻ’ ട്രെയിലർ റിലീസ് ചെയ്തു. വേറിട്ട ലുക്കിൽ ട്രെയിലറിൽ പ്രത്യക്ഷപ്പെട്ട കാർത്തി ചിത്രത്തിൽ ജപ്പാൻ എന്ന കൊടും കള്ളനായാണ് എത്തുന്നത്.
മലയാളവും തമിഴും അടക്കം അഞ്ചുഭാഷകളിൽ പുറത്തിറങ്ങുന്ന ജപ്പാന്റെ മലയാളം ട്രെയിലറും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. എസ് ആർ പ്രകാശ് ബാബു, എസ്ആർ പ്രഭു എന്നിവർ ചേർന്ന് ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. കാർത്തിയുടെ ഇരുപത്തിയഞ്ചാമത്തെ സിനിമ കൂടിയായ ജപ്പാനിൽ തെലുങ്ക് താരം സുനിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക