അടുക്കളയില്‍ കയറുന്ന എല്ലാവരും നേരിടുന്ന പ്രശ്നമാണ് പാല് തിളച്ചുതൂവി പാത്രം മുഴുവനാകുന്നതും ഗ്യാസ് സ്റ്റവ്വും അടുക്കളയും വൃത്തികേടാകുന്നതുമെല്ലാം. എന്നാല്‍ ഇനിമുതല്‍ അക്കാര്യം ഓര്‍ത്ത് ആരും ടെന്‍ഷനാവണ്ട. കാരണം പാല് പാത്രത്തില്‍ നിന്നും തിളച്ചുതൂവാതിരിക്കാന്‍ ചില പൊടിക്കൈകള്‍ ഉണ്ട്.
പാല് കാച്ചാന്‍ അടിഭാഗത്ത് കട്ടി കൂടിയ പാത്രം തെരഞ്ഞെടുക്കുക. പാത്രത്തിന്റെ കട്ടിയുള്ള അടിഭാഗം ചൂട് തുല്യമായി വിതരണം ചെയ്യുകയും പാല് പെട്ടെന്ന് തിളച്ചുപോകാതിരിക്കാന്‍ സഹായിക്കും. മറ്റൊരു എളുപ്പവഴി, മരം കൊണ്ടുള്ള തവി പാത്രത്തിനു കുറുകെ വയ്ക്കുക. ഓരോ തവണ പാല് തിളച്ച് മുകളിലേക്ക് വരുമ്പോഴും അത് ഈ തവി അത് തടഞ്ഞ് നിർത്തും.
ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നവര്‍ക്ക് ഹീറ്റ് ഡിഫ്യൂസര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ചൂട് തുല്യമായി വിതരണം ചെയ്യുന്നു. ഇതിലൂടെ പെട്ടെന്നുള്ള തിളച്ചുതൂവല്‍ ഒഴിവാക്കുകയും ചെയ്യാം. പാലില്‍ ഒരു ചെറിയ നുള്ള് ഉപ്പ് ചേര്‍ക്കുന്നത് തിളച്ചുതൂവാതിരിക്കാന്‍ വളരെ ഫലപ്രദമാണ്. എന്നാല്‍ അധികം ചേർത്താൽ പാൽ പിരിഞ്ഞുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക