കങ്കണ റണൗട്ട് പ്രധാന വേഷത്തില്‍ എത്തിയ ‘തേജസ്’ എന്ന ചിത്രം പരാജയത്തിലേക്കെന്ന് ബോക്സോഫീസ് റിപ്പോർട്ടുകൾ. റിലീസ് ചെയ്ത് നാലാം ദിനത്തില്‍ ചിത്രത്തിന് 50 ലക്ഷം മാത്രമാണ് കളക്ഷനായി ലഭിച്ചതെന്ന് ട്രേഡ് അനലിസ്റ്റ് വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിന് ഇതുവരെ 4.25 കോടി മാത്രമാണ് ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്.
പലയിടത്തും കാണാൻ ആളുകള്‍ ഇല്ലാത്തതിനാല്‍ പ്രദര്‍ശനം റദ്ദാക്കേണ്ടി വന്നതായും ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ചിത്രത്തിന്റെ റിലീസിന് മുന്‍പും ശേഷവും മുന്‍കൂര്‍ ബുക്ക് ചെയ്തവരുടെ എണ്ണം വളരെക്കുറവാണ്. റിലീസ് ദിനത്തില്‍ മുംബൈയിലെ തിയേറ്ററുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ശരാശരി 7.25 ശതമാനം സീറ്റുകളിൽ മാത്രമാണ് കാണികൾ. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ബോക്സോഫീസ് ദുരന്തം എന്നാണ് ചിത്രത്തെ ട്രേഡ് അനലിസ്റ്റുകള്‍ വിശേഷിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക