രജനികാന്തിന്റെ ജയിലറിലെ കാവാലയ്യ നൃത്തത്തിന് പിന്നാലെ ‘ബാന്ദ്ര’യിലെ മറ്റൊരു ഗാനത്തിന് തകർപ്പൻ ഡാന്‍സുമായി എത്തിയിരിക്കുകയാണ് തമന്ന. ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് ബാന്ദ്ര. ഇതിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്.
‘റക്കാ..റക്കാ..’എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. നക്ഷത്രയും ശങ്കർ മഹാദേവനും ചേർന്നാണ് ഗാനാലാപനം. വിനായക് ശശി കുമാറിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സാം സി എസ് ആണ്. ഗംഭീര നൃത്ത ചുവടുകളുമായി എത്തുന്ന ദിലീപിനെയും തമന്നയെയും ഗാനരംഗത്ത് കാണാവുന്നതാണ്.
രാമ ലീല എന്ന ചിത്രത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന അരുണ്‍ ഗോപി ചിത്രമാണ് ബാന്ദ്ര. ചിത്രം നവംബർ 10ന് തിയറ്ററുകളില്‍ എത്തും. തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത് ബാന്ദ്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക