ടൊവിനോ തോമസ് നായകനാകുന്ന ചിത്രം ‘നടികര്‍ തിലക’ത്തിന്റെ പേര് മാറ്റണമെന്നാവശ്യവുമായി ശിവാജി ഗണേശന്റെ ആരാധക സംഘടന.
ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യമുന്നയിച്ച് ‘അമ്മ’യ്ക്ക് സംഘടന കത്ത് നല്കി. നടികര്‍ തിലകം ശിവാജി സമൂഗനള പേരവൈ എന്ന സംഘടനയാണ് അമ്മയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്.
ഒരു കോമഡി ചിത്രത്തിന് നടികര്‍ തിലകം എന്ന പേരിടുന്നത് ശിവാജി ഗണേശനോടുള്ള അവഹേളനമാണെന്ന് സംഘടന കത്തില്‍ പറയുന്നു. നടികര്‍ തിലകം എന്നുള്ളത് വെറും ഒരു പേരുമാത്രമല്ല, ജീവശ്വാസമാണെന്നും തമിഴ് സിനിമയുടെ എല്ലാമാണെന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ചിത്രത്തിന് ഇങ്ങനെ പേര് നല്കിയാല് തമിഴ്നാട്ടിലുള്ള ശിവാജി ഗണേശന് ആരാധകര്‍ക്കും തമിഴ് സിനിമയെ സ്നേഹിക്കുന്നവര്‍ക്കും ഏറെ വേദന നല്‍കും.
തമിഴ് – മലയാളം സിനിമ മേഖലകള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാകാന്‍ ഇത് കാരണമാകരുത് എന്നും കത്തില്‍ പറയുന്നുണ്ട്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’.’സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍’ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് വേഷമിടുന്നത്. ഗോഡ്സ്പീഡിന്റെ ബാനറില്‍ അലന് ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക