ഇന്ത്യ എന്ന പേര് മാറ്റി ഭാരതമാക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് നടി ലെന. ഇന്ത്യ എന്നത് സാമ്രാജ്യത്ത ശക്തികൾ നൽകിയ പേരാണ്. ചെന്നൈ, മുംബൈ, കൊൽക്കത്ത എന്നിങ്ങനെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റിയിട്ടില്ലേയെന്ന് ലെന ചോദിച്ചു.
‘നമ്മൾ നമ്മുടെ വേരുകളിലേക്ക് പോകണം. അതിൽ ജ്ഞാനം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. മാത്രമല്ല ഒരു കൊളോണിയൽ ശക്തിയാണ് ഇന്ത്യ എന്ന പേര് നൽകിയത്. ചെന്നൈ, മുംബൈ, കൊൽക്കത്ത എന്നിങ്ങനെ നിരവധി പേരുകൾ നമ്മൾ മാറ്റിയില്ലേ. എന്തുകൊണ്ട് ഈ മാറ്റം പാടില്ല? നമ്മുടെ സാഹിത്യത്തിൽ ഭാരതം എന്നത് വളരെ ശക്തമായ പേരാണ്,’ ലെന പറഞ്ഞു. ദി ന്യൂഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക