ഗർഭം ധരിക്കാനുള്ള പ്ലാനിലാണോ നിങ്ങൾ? എങ്കിൽ ഗർഭിണി ആകാൻ ശരിയായ സമയം ഏതെന്നും അണ്ഡോൽപാദനചക്രവും അറിയേണ്ടത് അത്യാവശ്യമാണ്. ഗർഭിണിയാകാൻ തയ്യാറെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ നോക്കാം…
ഒന്ന്…
ഫോളിക് ആസിഡ് (വിറ്റാമിൻ ബി 9) ആരോഗ്യകരമായ ഗർഭധാരണത്തിന് വളരെ പ്രധാനമാണ്. കാരണം ഇത് ഭ്രൂണ ഇംപ്ലാന്റേഷനെ സഹായിക്കുകയും ന്യൂറൽ ട്യൂബ്, കാർഡിയാക് വൈകല്യങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഗർഭധാരണത്തിനായി ശരീരം തയ്യാറാക്കാൻ, ഗർഭധാരണത്തിന് ശ്രമിക്കുന്നതിന് കുറഞ്ഞത് ഒരു മാസം മുമ്പെങ്കിലും, പ്രതിദിനം 400 മൈക്രോഗ്രാം ഫോളിക് ആസിഡ് കഴിക്കേണ്ടതാണ്.
രണ്ട്…
ശരീരം ഗർഭധാരണത്തിന് അനുയോജ്യമായ അവസ്ഥയിലാണെന്ന് ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഗർഭധാരണത്തിന് മുമ്പ് മൊത്തത്തിലുള്ള ആരോഗ്യം പരിശോധിക്കുന്നതിന് അടിസ്ഥാന പരിശോധനകൾ നടത്തുക.
മൂന്ന്…
പുകവലിയും മദ്യവും ഗർഭാവസ്ഥയിൽ ദോഷം ചെയ്തേക്കാം. ഇവ ഭ്രൂണ ഇംപ്ലാന്റേഷനെ തടസ്സപ്പെടുത്തുകയും ഗർഭം അലസാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഗർഭധാരണത്തിന് മുമ്പേ പുകവലി ഉപേക്ഷിക്കുകയും മദ്യം ഒഴിവാക്കുകയും ചെയ്യുന്നത് ആരോഗ്യമുള്ള കുട്ടിയുണ്ടാവാൻ സഹായിക്കും.
നാല്…
വ്യായാമം പതിവാക്കുക, ധ്യാനം, യോഗ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മാനസിക ആരോഗ്യത്തിന് മുൻഗണന നൽകുക. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ശീലമാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക