തിരുവനന്തപുരം: ഒരു വർഷത്തെ റോഡ് സുരക്ഷാ കലണ്ടർ പുറത്തിറക്കി റോഡ് സുരക്ഷാ അതോറിറ്റി. സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറച്ച് പുതിയൊരു ഗതാഗത സംസ്കാരം വാർത്തെടുക്കാൻ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുഡി ഭാഗമായാണ് ഇത്.
റോഡ് സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ ഏജൻസികളെയും ഒരു കുടക്കീഴിൽ അണിനിരത്തിയുള്ള പദ്ധതികളാണ് അവിഷ്ക്കരിച്ചിട്ടുള്ളത്. അപകടം മുൻ വർഷത്തെക്കാൾ 25 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം.
നവംബർ ഒന്നുമുതൽ അടുത്ത വർഷം ഒക്ടോബർ 31 വരെയാണ് റോഡ് സുരക്ഷാ വാരാചരണം. എംവിഡി, പൊലീസ്, വിദ്യാഭ്യാസം, ആരോഗ്യം, പിഡബ്ലുഡി, തദ്ദേശസ്വയംഭരണ വകുപ്പുകൾ, നാറ്റ്പാക് എന്നിവ ഓരോ ആഴ്ചയും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക