വാസ്തു ശാസ്ത്രം അനുസരിച്ച് ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ മാത്രമല്ല അത് അലങ്കരിക്കുമ്പോഴും പല കാര്യങ്ങള്‍ ശ്രദ്ധിക്കണം. വീട് അലങ്കരിക്കാനായി വിപണിയില്‍നിന്നും നാം വാങ്ങുന്ന പല സാധനങ്ങളും പലപ്പോഴും നമ്മുടെ വീടിന് അനുയോജ്യമാവണം എന്നില്ല.
അലങ്കാരത്തിനായി നം വാങ്ങുന്ന ചില സാധനങ്ങള്‍ നമ്മുടെ വീടിന്റെ സുഖവും സന്തോഷവും സമ്പത്തും ഇല്ലാതാക്കും.
വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്ത അത്തരം ചില വസ്തുക്കളില്‍ ഒന്നാണ് ഉണങ്ങിയ പുഷ്പങ്ങള്‍. പഴകിയ ഉണങ്ങിയ പൂക്കൾ നെഗറ്റീവ് എനർജി വർദ്ധിപ്പിക്കുന്നതുകൊണ്ടാണ് ഉണങ്ങിയ പൂക്കൾ വീട്ടിൽ സൂക്ഷിക്കരുതെന്ന് പറയുന്നുന്നത്.
പുതിയ പൂക്കൾ കാണുമ്പോൾ, നിങ്ങളുടെ മനസ്സും ആ പൂക്കൾ പോലെ വിരിയുന്നു, എന്നാൽ പൂക്കൾ പഴകിയാൽ, അത് വീട്ടിൽ താമസിക്കുന്ന അംഗങ്ങളിൽ വിപരീത ഫലമുണ്ടാക്കും, അതായത്, പഴകിയ പൂക്കൾ ആ സ്ഥലത്ത് നെഗറ്റീവ് എനർജി വർദ്ധിപ്പിക്കാൻ പ്രവർത്തിക്കുന്നു.
പുതിയ പൂക്കൾ അത് ആ മുറിയിലെ നെഗറ്റിവിറ്റി നീക്കം ചെയ്യുകയും അവിടെ പോസിറ്റീവ് ഊർജ്ജം പകരുകയും ചെയ്യുന്നു. അതിനാലാണ് വീടിനുള്ളില്‍ എപ്പോഴും പുതിയ പൂക്കള്‍ വയ്ക്കണമെന്ന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക