ഭക്ഷണക്രമത്തില്‍ വളരെ പ്രധാപ്പെട്ട ഒന്നാണ് പ്രഭാത ഭക്ഷണം. ഇഡ്ഡലി, ദോശ, പുട്ട്, അപ്പം തുടങ്ങിയവയാണ് മിക്കവരും പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ഇവയ്ക്കൊപ്പം എന്തെങ്കിലും പഴങ്ങള്‍ കൂടി കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്നാണ് പറയുന്നത്. നിരവധി ഗുണങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്.
പഴങ്ങളുമായി ഒരു ദിവസം ആരംഭിക്കുന്നത് ശരീരത്തിലെ വിഷാംശം നീക്കാന്‍ സഹായിക്കും. ഇത് ശരീരത്തിലെ നീര്‍ക്കെട്ട് ഒഴിവാക്കുകയും രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പ്രാതലിനൊപ്പം പഴങ്ങള്‍ കഴിക്കുന്നത് പ്രതിരോധ ശേഷി മെച്ചപ്പെടുത്തും. പഴങ്ങളില്‍ അവശ്യ വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ഫ്രീ റാഡിക്കലുകള്‍ ശരീരത്തിന് ഉണ്ടാക്കുന്ന നാശത്തെ തടുക്കുകയും ചെയ്യും
ഹൃദയാരോഗ്യത്തിനും പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. വൈറ്റമിനും ധാതുക്കളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ പഴങ്ങള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ തോതും രക്തസമ്മര്‍ദവും കുറയ്ക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും നിറയെ നാരുകള്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളാണ് പഴങ്ങള്‍.
അതുകൊണ്ട് തന്നെ ഇത് ദഹനസംവിധാനത്തില്‍ നിന്ന് മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യാന്‍ സഹായിക്കും. തണ്ണിമത്തന് പോലുള്ള ചില പഴങ്ങള്‍ ശരീരത്തില്‍ നിന്ന് അമിതമായ തോതിലുള്ള സോഡിയം പുറന്തള്ളാനും സഹായിക്കും
ഭാരം കുറയ്ക്കുന്നതിനും പഴങ്ങള്‍ രാവിലെ കഴിക്കുന്നത് വളരെ നല്ലതാണ്. പഴങ്ങളിലെ വൈറ്റമിനുകളും ധാതുക്കളും ഫൈറ്റോന്യൂട്രിയന്റുകളും വയര്‍ നിറഞ്ഞെന്ന സന്ദേശം തലച്ചോറിന് നല്‍കും. ഇതിനാല്‍ വാരി വലിച്ച് ഭക്ഷണങ്ങള്‍ കഴിക്കുന്ന പ്രവണതയും ഒഴിക്കാന്‍ കഴിയും. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക