ഷാരൂഖ് ഖാന്റെ രണ്ടാം 1000 കോടി ചിത്രമായ ജവാൻ ഓടിടിയിൽ റിലീസായി. ഷാരൂഖിന്റെ ജന്മദിനമായ ഇന്നാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചത്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ബോക്സ്ഓഫീസിലും പ്രേക്ഷകർക്കിടയിലും തരംഗം സൃഷ്ടിച്ച് ചിത്രം മുന്നേറുന്ന സമയത്താണ് ജവാൻ നെറ്റ്ഫ്ലിക്സിലെത്തിയിരിക്കുന്നത്.
അതേസമയം ചിത്രം ഒടിടിയിലെത്തുന്നത് ചില പ്രത്യേകതകളോടെയാണ്. തിയേറ്ററിൽ പ്രക്ഷകർ കണ്ട ജവാനല്ല, മറിച്ച് അൺകട്ട്, എക്സ്റ്റൻഡഡ് വേർഷനാണ് ഒടിടിയിലെത്തുന്നത്.
സെപ്റ്റംബർ 7നാണ് ജവാൻ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തിയത്. ഇന്ത്യയിൽ നിന്ന് മാത്രം 600 കോടിക്കപ്പുറമായിരുന്നു ജവാന്റെ ബോക്സ് ഓഫിസ് കളക്ഷൻ. ആഗോള ബോക്സ് ഓഫീസിൽ 1,150 കോടി രൂപ നേടിയതായി സാക്നിൽകും റിപ്പോർട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക