ഡൽഹി: സ്വവർഗ വിവാഹത്തിനെതിരായ സുപ്രിം കോടതി വിധിക്കെതിരെ പുനഃപരിശോധന വേണമെന്നാവശ്യപ്പെട്ട് ഹർജി. രാജ്യത്ത് സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന വിധിക്കെതിരെയാണ് പുനഃപരിശോധന ഹർജി. ഭൂരിപക്ഷ വിധിയിൽ പ്രഥമദൃഷ്ട്യാ പിശകുണ്ട് എന്നാണ് പുനഃപരിശോധന ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.
സുപ്രിം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്താണ് പുനഃപരിശോധന ഹർജി സമർപ്പിച്ചിരിക്കുന്നത്. നേരത്തെ സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജികൾ ഒക്ടോബർ 17 ന് സുപ്രിം കോടതി തള്ളിയിരുന്നു. സ്വവർഗ വിവാഹം അംഗീകരിക്കാൻ നിയമങ്ങൾ ഉണ്ടാക്കേണ്ടത് പാർലമെന്റാണെന്നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏകകണ്ഠമായ തീരുമാനം.
മുൻ ഹർജിക്കാരിൽ ഒരാൾ തന്നെയാണ് പുനഃപരിശോധന ഹർജി നൽകിയത്. ഭൂരിപക്ഷ വിധിയിൽ പ്രഥമദൃഷ്ട്യാ പിശകുണ്ട് എന്ന് ഹർജി നൽകിയ ഉദിത് സൂദ് ചൂണ്ടിക്കാണിക്കുന്നത്. ഹർജിക്കാരുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നതായി കണ്ടെത്തിയെങ്കിലും ന്യായം ഉറപ്പാക്കാൻ വിധിക്കു കഴിഞ്ഞില്ല എന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക