ദേവനന്ദ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ഗു. നവാഗതനായ മനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറർ സൂപ്പർ നാച്വറൽ ഴോണറിലുള്ള ചിത്രമാണ് ഗു. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
തെക്കേ മലബാറിലെ പുരാതനമായ ഒരു തറവാട്ടിലേക്ക് ഒരവധിക്കാലം ആലോഷിക്കാൻ ‘മുന്ന’ അവളുടെ അച്ഛനും അമ്മക്കുമൊപ്പം എത്തുന്നതോടെയാണ് ചിത്രത്തിന്റെ കഥാവികസനം. ഇവിടെ ‘മുന്ന’യെ യെദേവനന്ദ അവതരിപ്പിക്കുന്നു. സൈജു കുറുപ്പാണ് ‘മുന്ന’യുടെ അച്ഛനാകുന്നത്. അശ്വതി മനോഹരൻ ‘മുന്ന’യുടെ അമ്മയായെത്തുന്നു.
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിര്‍മിക്കുന്നു. രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, മണിയൻ പിള്ള രാജു, നിരഞ്ജ് മണിയൻ പിള്ള രാജു, കുഞ്ചൻ, ലയാ സിംസൺ, എന്നിവരും പ്രമുഖങ്ങളായ കുറച്ചു കുട്ടികളും ഗുവില്‍ അണിനിരക്കുന്നുണ്ട്. ഛായാഗ്രാഹണം ചന്ദ്രകാന്ത് മാധവാണ്. സംഗീതം ജൊനാഥ് ബ്രൂസാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക