കാളിദാസ് ജയറാമിനെ നായകനാക്കി വിനിൽ സ്കറിയ വർഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. നവംബർ 17ന് ചിത്രം തിയേറ്ററുകളിൽ എത്തും. നവാഗതരായ നവരസ ഗ്രൂപ്പ് നവരസ ഫിലിംസിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രം ശ്രീജിത്ത് കെ.എസ് ബ്ലസി ശ്രീജിത്ത് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം മലയാളത്തിലും തമിഴിലുമായാണ് ഒരുക്കുന്നത്. ഒരു പക്കാ ഇൻവെസ്റ്റിഗേറ്റിവ് ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ കാളിദാസിനെ കൂടാതെ സൈജുക്കുറുപ്പ്, നമിത പ്രമോദ്, ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോൺ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, വിൻസന്റ് വടക്കൻ, രമേശ് ഘന്ന, പൂ രാമു, ഷോൺ റോമി, കരുണാകരൻ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക