പാലായിൽ ഉണ്ടായ പൊലീസ് മർദനത്തിൽ പൊലീസുകാർക്കെതിരെ നടപടി ഉണ്ടായതായി റിപ്പോർട്ട്. രണ്ട് പേർക്കെതിരെ ആണ് കേസെടുത്തത്. ട്രാഫിക് യൂണിറ്റിലെ ബിജു, പ്രേംസൺ എന്നിവർക്കെതിരെയാണ് പാലാ പൊലീസ് കേസെടുത്തത്.
പെരുമ്പാവൂർ സ്വദേശി പാർത്ഥിവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വകുപ്പ് തല നടപടി പിന്നീടുണ്ടാവും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എസ്പി നൽകിയ റിപ്പോർട്ട് ഡിഐജിയുടെ പരിഗണനയിലാണ്.
അതേസമയം പൊലീസിനുണ്ടായത് ഗുരുതര വീഴ്ചയെന്നാണ് എസ്പിയുടെ അന്വേഷണ റിപ്പോർട്ട്. കസ്റ്റഡിയിലെടുക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല എന്നും എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. കസ്റ്റഡിയിലെടുത്ത ശേഷം മോശമായി പെരുമാറി എന്നും പൊലീസ് ഉദ്യോഗസ്ഥർ മുൻവിധിയോടെ പ്രവർത്തിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക