തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റാം. സംസ്ഥാനത്തൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടൊണ് കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 3 ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും ബാക്കി 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് തുടരുന്നത്. പുതിയ അറിയിപ്പില്‍ കോട്ടയത്തും, കാസര്‍കോടും കൂടിയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നേരത്തെ തന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിരുന്നത്.
അടുത്ത ദിവസങ്ങളിലെ വിവിധ ജില്ലകളിലെ അലര്‍ട്ടുകള്‍ താഴെപ്പറയുന്നവയാണ്
ഓറഞ്ച് അലര്‍ട്ട്
03-11-2023 : ഇടുക്കി, കോഴിക്കോട്, വയനാട്
04-11-2023 : പത്തനംതിട്ട, ഇടുക്കി
05-11-2023 : പത്തനംതിട്ട, എറണാകുളം, ഇടുക്കി
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
യെല്ലോ അലര്‍ട്ട്
03-11-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്
04-11-2023 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍,, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
05-11-2023 : ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസറഗോഡ്
06-11-2023 : പത്തനംതിട്ട, ഇടുക്കി
07-11-2023 : എറണാകുളം, കോഴിക്കോട്, കണ്ണൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക