അംഗീകാര നിറവിൽ കേരള ടൂറിസം. ഈ വർഷത്തെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരള ടൂറിസത്തിന്. ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പ്രാദേശിക കരകൗശല ഉൽപ്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് കേരളത്തെ തെരഞ്ഞെടുത്തത്. തുടർച്ചയായ രണ്ടാം വർഷമാണ് കേരളം ഈ അവാർഡ് കരസ്ഥമാക്കുന്നത്.
ഈ അംഗീകാരം അന്തർദേശീയ തലത്തിൽ കേരളത്തിന്റെ ഖ്യാതി ഉയർത്തുമെന്നും കൂടുതൽ അനുഭവവേദ്യ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കും എന്നും ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃക ക്കുള്ള അംഗീകാരമാണിതെന്നും ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ വർഷം മൂന്നാം തവണയാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ അവാർഡിന് അർഹത നേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക