സംസ്ഥാനത്ത് ദിവസം തോറും ഉള്ളി വില വർധിക്കുകയാണ്. ഒരാഴ്ചകൊണ്ട് സവാള വില ഇരട്ടിയിലേറെയാണ് ഉയർന്നത്. ഇങ്ങനെ വിലവർധന തുടരുകയാണെങ്കിൽ എവിടെയെത്തും എന്ന കാര്യത്തിൽ ഒരു സൂചനയും വിപണി തരുന്നില്ല എന്നതും കച്ചവടക്കാരെയും സാധാരണക്കാരെയും വിഷമത്തിൽ ആക്കുന്നു.
പത്തു രൂപയോളം ആണ് ഓരോ ദിവസവും ഉള്ളിക്ക് വില വർധിക്കുന്നത്. സെഞ്ചുറി കടന്ന് ഒരു കിലോ ചെറിയ ഉള്ളി വില 120 രൂപയിലെത്തി നിൽക്കുന്നു. 68 മുതൽ 70 രൂപ വരെയാണ് ഇന്നലെ ഒരു കിലോ സവാളയുടെ വില. ഇത് പഴയതുപോലെ സെഞ്ച്വറി കടക്കുമോ എന്ന സംശയവും വ്യാപാരികൾക്ക് ഉണ്ട്. വേനൽക്കാലമായതും വിളവു കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നുണ്ടെങ്കിലും ഇതുപോലെ ഒറ്റയടിക്ക് വില വർധിക്കുന്നത് സാധാരണയല്ലെന്നും ഇവർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക