തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മുതല്‍ മൂന്നു ദിവസം മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട് ആയിരുന്നു എന്നാൽ പുതുക്കിയ മഴ മുന്നറിയിപ്പിൽ മലപ്പുറത്തും കോഴിക്കോടും കൂടി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കൊല്ലം, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് ഉണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്. മറ്റന്നാള്‍ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നൽ ജാഗ്രത കർശനമായി പാലിക്കണം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക