സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം പദ്ധതിയുടെ ഭാഗമായി നോളജ് എക്കണോമി മിഷന്റെ സ്റ്റാൾ ശ്രദ്ധേയമാകുന്നു. ആയിരത്തിൽപരം തൊഴിലവസരങ്ങളുമായി എത്തിയ സ്റ്റാൾ 700 ഓളം തൊഴിൽ അന്വേഷകരിൽ നിന്ന് 200 ഓളം പേരെ പ്രാഥമിക അഭിമുഖത്തിനായി ഷോർട്ട്ലിസ്റ്റ് ചെയ്തു. നിരവധി കുട്ടികളാണ് വിവിധ കോളേജുകളിൽ നിന്നും ഇന്റേൺഷിപ്പ് അവസരങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതും അപ്രന്റീസ് ഷിപ്പ് പ്രോഗ്രാമുകളെ കുറിച്ച് അറിയുന്നതിനും വേണ്ടി സ്റ്റാൾ സന്ദർശിക്കുന്നത്.
ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, എച്ച് ആർ എക്സിക്യൂട്ടീവ്, പൈത്തൺ പ്രോഗ്രാമർ, സോഫ്റ്റ്വെയർ ഡെവലപ്പർ, ഗൂഗിൾ ആഡ്സ് മാനേജർ ആൻഡ് സ്പെഷ്യലിസ്റ്റ്, ഫിനാൻഷ്യൽ എക്സിക്യൂട്ടീവ്, സൈറ്റ് എന്‍ജിനിയർ, അക്കാദമി കൗൺസിലർ ഇനി അവസരങ്ങളിലേക്കാണ് കൂടുതലായും അപേക്ഷകൾ ലഭിക്കുന്നത്.
സംസ്ഥാന സർക്കാർ കേരളീയ പദ്ധതിയുടെ ഭാഗമായി മാറുന്ന തൊഴിൽ സാഹചര്യങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനും സ്വയം നവീകരിക്കുന്നതിനുമായാണ് കരിയർ കൗൺസിലിംഗ് സെഷൻ ഒരുക്കിയിരിക്കുന്നത്. വളരെ ആവേശത്തോടെയാണ് ഉദ്യോഗാർത്ഥികൾ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക